Pages

Thursday, 15 March 2012

ഇമ്മിണി വല്യ മീന്‍ ...!! ( ചില ബാല്യകാലസ്മരണകള്‍ )


   നാട്ടില്‍ പോകുക ഏന്നാല്‍ ഞങ്ങള്‍ക്ക് ഉത്സവമാണ്. ബ്സ്ന്ല്‍ കൊട്റെര്സിന്ടെ രണ്ടാം നിലയില്‍ ഒരു ചെറിയ റൂമില്‍ ക്രിക്കറ്റ്‌ കളിച്ചും മറ്റും സുംതൃപ്തി അടഞ്ഞിരുന്ന ഏനിക്കും കുഞ്ഞുമോനും (അനിയന്‍) നാടും നാട്ടിന്‍ പുറവും സ്വര്‍ഗമായിരുന്നു. അവിടെ കുറെ കൂട്ടുകാരും ഓടിക്കളിക്കാന്‍ ഇഷ്ടംപോലെ സ്ഥലവും. കൂട്ടുകാരില്‍ പ്രധാനി അമ്മയുടെ മൂത്തആങ്ങളയുടെ മകന്‍ ''കുട്ടായി '' യാണ് . ഏന്നെക്കാള്‍ ഒരു വയസിന് ഇളയത് ആണെങ്കിലും അവനാണ് അവിടുത്തെ ഹീറോ;തിണ്ണമിടുക്കാണ്.അങ്ങെവീട്ടിലെ കുഞ്ഞേച്ചി, അക്കരത്തെ ഭായി, പീക്കുട്ടന്‍ പിന്നെ അയല്‍പക്കത്തെ പീക്കിരികളും, ഇതാണ് ഞങ്ങളുടെ ഗ്യാങ്ങ്‌. കളികള്‍ ഏറെയാണ്‌ - ഒഴിഞ്ഞ അരിചാക്കും ഓലയും കൊണ്ട് മാടം കെട്ടല്‍, കമ്മ്യൂണിസ്റ്റ്‌ പച്ച ഇടിച്ചു ചതച്ച് കുപ്പിയിലാക്കി മരുന്ന് വില്പന, മടക്കലബാറ്റുകൊണ്ട് ക്രിക്കറ്റ്‌, പാളയില്‍ ഇരുത്തി വണ്ടിവലിക്കല്‍, മീന്‍പിടിക്കല്‍, ഉച്ചകഴിഞ്ഞ് വല്യ തോട്ടില്‍ കുളിക്കാന്‍ പോക്ക് അങ്ങനെ നീളുന്നു 'പരുപാടികളുടെ'പട്ടിക.

 
     ഏന്റെ മൂന്നാം ക്ലാസ്സ്‌ കഴിഞ്ഞുള്ള വേനലവധിയാണ് രംഗം. രാവിലെ ഉമിക്കരിയും കല്ലുപ്പും ചേര്‍ത്ത് പല്ലുതേച്ച്‌,അമ്മായിയുടെ ദോശയും അകത്താക്കി '' ഇന്നത്തെ പരുപാടികള്‍ക്ക് '' തയ്യാറെടുപ്പുതുടങ്ങി.

'' ചേട്ടായി, പുതിയ കിണറ്റില്‍ ഒറ്റമീനില്ല!!''
ഇതൊക്കെ ഞങ്ങളുടെ  ഉത്തരവാദിത്യം അല്ലെ..? മീനെപ്പിടിച്ചിട്ടെ ഒള്ളു ഇനിഏന്തു കാര്യവും, അല്ലപിന്നെ!!

       
        ഞങ്ങള്‍ക്ക് മീന്‍ പിടിക്കാന്‍ വേണ്ടി മാത്രം മുത്തശി ഒരു കീറതോര്‍ത്ത്‌ മാറ്റിവച്ചിട്ടുണ്ട് . അതില്‍ മീന്‍ പിടിക്കാന്‍ പോയാല്‍ ഒരു വാല്‍മാക്രിയെപ്പോലും കിട്ടില്ല. നല്ല തോര്‍ത്ത്‌ തന്നെ വേണം, അതാകുമ്പോള്‍ നല്ല നീളവും വീതിയുമോക്കെ ഉണ്ടാകും,പിന്നെ തുളയും ഉണ്ടാവില്ല. തോര്‍ത്ത്‌ അടിച്ചുമാറ്റുന്ന ജോലി കുഞ്ഞുവിനാണ്. അല്ലെങ്കിലും പിടിക്കപെട്ടാല്‍ അടികിട്ടും ഏന്നുറപ്പുള്ള കാര്യങ്ങള്‍ അവനെയാണ്‌ ഏല്പ്പിക്കാര്. കാണാന്‍ മോഹന്‍ലാലിനെപ്പോലെയാണെന്ന് പൊക്കിയടിച്ചാല്‍ പുള്ളി ഏന്തും  ചെയ്തോളും. മീന്‍ പിടിക്കാന്‍ കുട്ടായി വിദ്വാന്‍ ആണ്. " കൂട്ടം മീനിനെ കാണുമ്പോ ചാടി വീശണം, തോര്‍ത്തിന്റെ അടിഭാഗം ചേര്‍ന്നുവരണം, മുകള്‍ഭാഗം പോക്കിപ്പിടിക്കണം, വശങ്ങള്‍ തിട്ടയോടുചെര്തുപിടിക്കണം..." ഒരു ക്ലാസ്സ്‌ തന്നെയെടുത്തുകക്ഷി. ഞാനും കുട്ടായിയും തോര്‍ത്തും പിടിച്ചു മുന്നില്‍, പുറകില്‍ കുപ്പിയില്‍ വെള്ളവും പിടിച്ച് കുഞ്ഞുവും പീക്കിരികളും, വേട്ട തുടങ്ങി!! ഒരു വീശലില്‍ അഞ്ചാറ് കുഞ്ഞുമീനും,കുറെ വാല്‍മാക്രികളും, ഒന്ന് രണ്ടു ന്ജുവ്നിക്കകളും ഉണ്ടാകും. തിട്ടയോടുചേര്‍ന്നുനില്‍ക്കുന്ന ഒരു പുല്ലില്‍കൂട്ടം ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു,

" എടാ കുട്ടായി, അതിന്റെ അടിയില്‍ ഒന്ന് വീശിനോക്കിയാലോ?"

  രണ്ടുപേരും ചാടിയിറങ്ങി വീശി. തോര്‍ത്ത്‌ പൊക്കിയതും,ഏന്തോ ഒന്ന് പൊങ്ങിച്ചാടി. കുട്ടായി തോര്‍ത്തും പിടിച്ചോണ്ട് പാടത്ത് നിന്ന അമ്മയുടെ അടുത്തേക്ക് ഓടി. '' അമ്മേ വല്യ മീനെക്കിട്ടി" ഏല്ലാരും അലറി വിളിച്ചു പുറകെ പാഞ്ഞു .. നീര്‍ക്കൊലിക്കുഞ്ഞാണോന്നിരുന്നു ഏന്റെ സംശയം. നെഞ്ച് പടപടാന്നിടിച്ചു. തുറന്നപ്പോ ഒന്നര ഇഞ്ച് നീളമുള്ള ഒരു മീന്‍!! ഞങ്ങള്‍ പിടിചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുത്, ഏന്തിന് അധികം പറയണ്‌,കുപ്പിക്കകത്തുപോലും കയറില്ല!!! അതിനെ വേഗം കൊണ്ടുപൊയി കിണറ്റിലിട്ടു. ഏല്ലാവര്‍ക്കും സന്തോഷം,അഭിമാനം. '' ഇത് തോട്ടിലെ രാജാവയിരുന്നിരിക്കും'', ''ഊത്ത കയറിയപ്പോ പെട്ടുപോയതവും "," കണ്ടിട്ട് കിളിമീന്‍ ആണെന്നാ തോന്നുന്നെ" അങ്ങനെ നൂറഭിപ്രയങ്ങള്‍.

     
       ഏന്തായാലും ഇതോടുകൂടി ഏല്ലാവരുടെയും ആവേശം ഇരട്ടിച്ചു. ഇതിലും വലിയ മീനെപ്പിടിക്കണം.

" ചേട്ടായി, മടത്തിലെ കടവില്‍ പോയാലോ ??" കുട്ടായിക്ക്‌ ഉത്സാഹം കൂടി.

     കടവ് കുറച്ചു ദൂരെയാണ്,പിന്നെ മുങ്ങിച്ചാവാന്‍പാകത്തിന് വെള്ളവും. ഇന്നലെ കണ്ടത്തില്‍ ചെളിവാരിക്കളിച്ചതിനുകിട്ടിയതിന്റെ ചൂട് മാറിയിട്ടില്ല; അമ്മയെങ്ങാനും കണ്ടാല്‍ തുടയില്‍ തോലിയുണ്ടാവില്ല . ഏനിക്ക് ഒരു ഐഡിയ തോന്നി. പഴയ കിണറ്റില്‍ ഏകദേശം രണ്ടടി നീളമുള്ള ഒരു മുഴി (മുഷി) കിടപ്പുണ്ട്, കുറെ വര്‍ഷങ്ങളായി അത് അവിടെയാണ് കിടപ്പ്.

"നമുക്ക് പഴയ കിണറ്റിലെ മീനെ പിടിച്ച് പുതിയതില്‍ ഇടാം??"


  കുട്ടായിവരെ ഒന്ന് പരുങ്ങി; "അത് വേണോ ചേട്ടായി, അമ്മാവന്‍ അറിഞ്ഞാല്‍...." ഞാന്‍ ഏല്ലാവര്‍ക്കും ധൈര്യം കൊടുത്തു. കുഞ്ഞമ്മാവന്റെ ചൂണ്ട തൊഴുത്തിലെ തട്ടിന്‍ പുറത്തുനിന്നു പോക്കാനും, ചിരട്ടയില്‍ മണ്ണിര പിടിക്കാനൊന്നും അത്ര സമയം വേണ്ടിവന്നില്ല.
  
          ഏകദേശം ചതുരത്തിലുള്ള കിണറാണ്. വീടിന്റെ പിന്നില്‍ നിന്ന് കുറച്ചു പുറകോട്ടുമാറിയായതിനാല്‍ ഒരു വശം മാത്രം അടയ്ക്കമാരതിന്ടെ തടി കൊണ്ടു കെട്ടിയിട്ടുണ്ട്. അത്, കഴിഞ്ഞ തവണ അവധിക്കുവന്നപ്പോള്‍ കുഞ്ഞുമോന്‍  കിണറ്റില്‍ ചാടിപ്പോയത്തിനു ശേഷം കെട്ടിയതാണ്. ഞങ്ങള്‍ എല്ലാവരും കിണറ്റിന്റെ കെട്ടാത്ത വശത്തായി ഇരുന്നു;പൊതുവെ ധൈര്യശലിയെങ്ങിലും  കുഞ്ഞുമാത്രം കുറച്ചു നീങ്ങി നിന്നു. കുട്ടായി ചൂണ്ടയുമായി "ഇതെത്ര കണ്ടതാ" എന്നഭാവത്തില്‍ ഗൌരവത്തോടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോളെക്കും മീന്‍ കൊത്തി. ഞങ്ങള്‍ രണ്ടുപേരും കൂടി അതിനെ പൊക്കിയെടുത്തു. വിശന്നുവലന്ജിരുന്നപ്പോള്‍കണ്ട ഇരയെ ആര്തിമൂത്ത് കൊതിയതുകൊണ്ടാവണം, ചൂണ്ട തല തുളച്ചുപുറത്തേക്കു നീണ്ടു നിന്നു. ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും ചൂണ്ട ഊരാന്‍ പറ്റിയില്ല.

"ഇതിനുപതുക്കെ കൊത്താന്‍ പാടില്ലിരുന്നോ..???" കുഞ്ഞുവിന് ദേഷ്യം വന്നു.

അപ്പോഴാണ് ഞങ്ങളുടെ കഷ്ടകാലത്തിന് അമ്മാവന്‍ ഉച്ചക്ക് ഊണുകഴിക്കാന്‍ വന്നത്.ഞങ്ങളുടെ പരാക്രം കണ്ടതോടെ അമ്മാവന്‍ കലിതുള്ളി.

" വേറെ പണിയൊന്നും കിട്ടില്ലെടാ കുരുത്തം കേട്ടവന്മാരെ..??"

     ഒരു പ്ല്യെയര്‍ ഉപയോഗിച്ച് ചൂണ്ട ഊരിയെടുത്തപ്പോഴേക്കും അതിന്റെ ജീവന്‍ പൊയ്. പിന്നെ ആയിരുന്നു അങ്കം. കുട്ടായിയെ ഒരു അണ്ണാനെ തൂക്കിയെടുക്കുംപോലെ ഒറ്റക്കയില്‍ പിടിച്ച് അമ്മാവന്‍ പൊതിരെ തല്ലി. ഞാന്‍ തിരിഞ്ഞുനോക്കി,കുഞ്ഞുവും സംഖവും നേരത്തെ മുങ്ങി.

" ഞാനല്ല...... ചേട്ട.....യി... പറഞ്ഞി....ട്ടാഅ...." 

അങ്ങനൊക്കെ പറയാന്‍ അവന്‍ ശ്രമിച്ചു, പക്ഷെ ഏല്ലാം കരച്ചിലില്‍ മുങ്ങിപ്പൊയി. എന്റമ്മെ...അടുത്തത് ഏനിക്ക്... ഞാന്‍ ചൂളി നിന്നു. ഏന്തായാലും ഏന്നെനോക്കി "ഹും.." ഏന്ന് അമര്‍ത്തി മൂളി കണ്ണുരുട്ടി അമ്മാവന്‍ വീടിലേക്ക്‌ കയറിപ്പോയി. എന്റെ ശ്വാസം നേരെ വീണു. എന്റെ മുഖത്ത് ദയനീയമായിനോക്കി കുട്ടായി വീട്ടിലേക്കോടി. തിണ്ണമിടുക്കിന് ഇങ്ങനയൂം പ്രശ്നങ്ങളുണ്ടെന്ന് അന്ന് മനസ്സിലായി.

          അന്ന് രാത്രി മീന്‍ കറി ആയിരുന്നു . കുട്ടായിക്ക്‌ കിട്ടിയ തല്ല് ഓര്‍ത്തിട്ടോ, ചത്ത്‌ മലച്ചുകിടക്കുന്ന മുഴിയെ ഓര്‍ത്തിട്ടോ, മീന്‍ കറി ഒത്തിരി ഇഷ്ടമാന്നെങ്ങിലും അന്ന് കഴിക്കാന്‍ തോന്നിയില്ല . ഏന്നാലും അടുത്തദിവസം തോര്‍ത്തുമെടുത്ത്‌ രാവിലെ തന്നെ ഞങ്ങളിറങ്ങി. കുട്ടായി തന്നെ മുന്നില്‍,കുട്ടായി തന്നെ ഹീറോ!!!

Real Characters,From Left: Kunju, Kuttai, Me..


4 comments:

  1. ഞാനും എന്‍റെ ബാല്യകാല സ്മരണകളിലൂടെ കടന്നുപോയി ഇതു വായിച്ചു കഴിഞ്ഞപ്പോള്‍............ ജീവനുള്ള ആവിഷ്കാരം.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..

    ReplyDelete
  2. nikhichetta .. superb !! expecting more from you!!

    ReplyDelete
  3. Nikhil, i dont hav words to praise u bcoz i never expected dis talent in u....photos are lively....name of the story is excellent and apt....there is flow of events...
    May the Almighty shower u all the strengths and knowledge to explore more...Best wishes my dear friend..

    ReplyDelete
    Replies
    1. Nikhil............... oru MT yude manam varunnundallo. Aanjezhuthikko......
      keep on writing

      Delete